Categories

രാഹുലിന് നേരെ കല്ലേറ്: അന്വേഷണം തുടങ്ങി

rahul-gandhi-rw

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ട്രെയിനിനു നേര്‍ക്ക് കല്ലേറുണ്ടായതിനെ കുറിച്ച് ഹരിയാന പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി. കല്ലെറിഞ്ഞവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ചോദ്യം ചെയ്യലും ഗ്രാമങ്ങളില്‍ തെരച്ചിലും നടത്തുന്നുണ്ട്.

പഞ്ചാബില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് രാഹുല്‍ സഞ്ചരിച്ചിരുന്ന ശദാബ്ദി എക്‌സ്പ്രസിനു നേര്‍ക്ക് കഴിഞ്ഞ ദിവസം വൈകിട്ടാണ് കല്ലേറ് നടന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നാലുദിന ക്യാമ്പിന്റെ ഉദ്ഘാടനത്തിനായാണ് രാഹുല്‍ ലുധിയാനയിലേക്ക് പോയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് രാഹുല്‍ ട്രെയിന്‍ യാത്ര തെരഞ്ഞെടുത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.