Categories

രാജ്യാന്തര കുറ്റവാളി വിമാനത്താവളത്തില്‍ പിടിയില്‍

handcuff-rwതിരുവനന്തപുരം: രാജ്യാന്തര കുറ്റവാളികള്‍ക്കെതിരെ പുറപ്പെടുവിക്കുന്ന ലൂക്കൗട്ട് നോട്ടീസ് ഉള്ളയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. കുവൈറ്റിലേക്ക് കടക്കാനുളള ശ്രമത്തിനിടെ വയനാട് സ്വദേശിയായ കബീര്‍ എന്നയാളാണ് പിടിയിലായത്.

ഇന്ന് രാവിലെ പുറപ്പെടാനായി റണ്‍വേയിലൂടെ ഓടിക്കൊണ്ടിരുന്ന കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനം പ്രത്യേക അലര്‍ട്ട് സംവിധാനം ഉപയോഗിച്ച് നിര്‍ത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് സംഘമെത്തി ഉടനടിയുള്ള ആക്ഷനിലൂടെ ഇയാളെ അറസ്റ്റ് ചെയ്തത് വിമാനത്താവളത്തില്‍ പരിഭ്രാന്ത്രി സൃഷ്ടിച്ചു. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇയാള്‍ കടന്നുകളയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ പേരിലുള്ള കുറ്റം എന്തെന്ന് വ്യക്തമാക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ് അടക്കമുള്ളവര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Comments are closed.