ramesh-rwന്യൂദല്‍ഹി: വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണം ഇന്ത്യക്കും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണെന്ന് കെ.പി.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കോണ്‍ഗ്രസിനെ ആന്ധ്രയില്‍ പിടിച്ചുനിര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. ചെറുപ്പക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായിരുന്നു അദ്ദേഹം. മരണത്തില്‍ അനുശോചിച്ച് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഞ്ചാം തീയതി വരെയുളള മൂന്നു ദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതായും ചെന്നിത്തല അറിയിച്ചു. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണം ദേശീയ രാഷ്ട്രീയത്തിനു കനത്ത നഷ്ടമാണെന്ന് കെ.കരുണാകരന്‍ പറഞ്ഞു