Categories

രാജീവ് ഗാന്ധി വധം: ഇന്ത്യ വിവരങ്ങള്‍ തേടി

rajeev-gandi

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ കൈമാറുന്നതിനായി ശ്രീലങ്കന്‍ സര്‍ക്കാറിന്റെ കസ്റ്റഡിയിലുള്ള എല്‍.ടി.ടി.ഇ മേധാവി കുമാരന്‍ പത്മാനന്ദന് ഇന്ത്യ ചോദ്യാവലി നല്‍കി. വധത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.

ഇതെതുടര്‍ന്ന് എല്‍.ടി.ടി.ഇ മേധാവിയെ ശ്രീലങ്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയത്് വരികയാണ്. രാജീവ് ഗന്ധി കൊലപാതകത്തില്‍ മുഖ്യ സൂത്രധാരകനും സാമ്പത്തിക സഹായം ചെയ്തതും പത്മാനന്ദാണെന്നാണ് ആരോപണം. ഇന്റര്‍ പോള്‍ നോട്ടീസുള്ള ഇദ്ദേഹമാണ് എല്‍.ടി.ടി.ഇക്ക് അന്താരാഷ്ട്ര സഹായമെത്തിക്കുന്നലെ മുഖ്യ കണ്ണിയെന്നാണ് വിവരം.

സി.ബി.ഐ. റോ, ഐ.ബി, റവന്യൂ ഇന്റലിജന്‍സ് എന്നിവരടങ്ങിയ സംഘമാണ് ഇതെക്കുറിച്ച് അന്വേഷിക്കുന്നത്. എല്‍.ടി.ടി.ഇ ഏറ്റെടുക്കുന്ന അന്താരാഷ്ട്ര ഭീകരാക്രമണങ്ങള്‍ നടപ്പാക്കുന്നത് പത്മാനന്ദിന്റെ നേതൃത്വത്തിലാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇദ്ദേഹത്തിന്റെ ബാങ്ക് സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ അന്വേഷിച്ച് വരികയാണ്.

കഴിഞ്ഞ മാസങ്ങളിലായി നടന്ന ഓപ്പറേഷനില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്‍.ടി.ടി.ഇയുടെ ശക്തി കേന്ദ്രങ്ങള്‍ കീഴടക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പുലി നേതാവ് പ്രഭാകരന്‍ സംഭവത്തില്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.