Categories

രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബി ജെ പി:അറസ്റ്റ് വേണമെന്ന് ജയലളിത

ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ടെലകോം മന്ത്രി എ രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബി ജെ പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. രാജിവെച്ചതുകൊണ്ടുമാത്രമായില്ലെന്നും അഴിമതിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

അതിനിടെ രാജയെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി എ ഐ എ ഡി എം കെ നേതാവ് ജയലളിത രംഗത്തെത്തി. രാജി അഴിമതിയുടെ അവസാനമല്ലെന്നും രാജയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.