Categories

Headlines

യു എസ് ഓപ്പണ്‍: പേസ് സഖ്യത്തിന് കിരീടം

liyander-pace-us-open

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ ലിയാണ്ടര്‍ പേസ്-ലൂക്കാസ് ലൂഹി സഖ്യത്തിന് കിരീടം. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ലിയാന്‍ഡര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് ലൂഹിയും മഹേഷ് ഭൂപതി-മാര്‍ക്‌നോള്‍സ് സഖ്യത്തെ കീഴടക്കിയത്. സ്‌കോര്‍: 3-6, 6-3, 6-2. പുരുഷ ഡബിള്‍സില്‍ പേസിന്റെ ആറാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇതില്‍ മൂന്നു തവണയും ഭൂപതിയായിരുന്നു പേസിന്റെ ഡബിള്‍സ് പങ്കാളി. ഈ വിജയത്തോടെ പേസിന്റെ ഗ്രാന്‍സ്ലാം സമ്പാദ്യം പത്തായി. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ ലൂക്കാസ് ലൂഹിയുമായി ചേര്‍ന്ന് പേസ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു.

പേസ്ഭൂപതി സഖ്യം വേര്‍പിരിഞ്ഞ ശേഷം പരസ്പരം ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.