Categories

യു എന്‍ പൊതുസഭയെ യുഗരത്‌ന ഇന്ന് അഭിസംബോധന ചെയ്യും

yugratna

ന്യൂയോര്‍ക്ക്: യു.എന്‍. പൊതുഭയില്‍ ഇന്ത്യക്കാരിയായ ഒമ്പാതം ക്ലാസുകാരി ഇന്ന് പ്രസംഗിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ് ലഖ്‌നൗവില്‍ നിന്നുള്ള പതിമ്മൂന്നുകാരി യുഗരത്‌ന ശ്രീവാസ്തവ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്നത്. ലോകത്തിലെ 30കോടി കുട്ടികളുടെ പ്രതിനിധിയായിട്ടാണ് യുഗരത്‌നയെത്തുന്നത്. ലഖ്‌നൗവിലെ സെന്റ് ഫിഡെലിസ് കോളേജ് വിദ്യാര്‍ഥിനിയാണ് ഇവള്‍.

”അമേരിക്കയുടെ നയങ്ങള്‍ നമ്മെ ദോഷകരമായി ബാധിക്കാന്‍ പോവുകയാണെന്ന് ഞാന്‍ ഒബാമയോട് പറയാന്‍ പോവുകയാണ്. ഇപ്പോള്‍ അവര്‍ നടപടിയെടുത്താല്‍ നമുക്കായി ഭാവി സുക്ഷിതമാക്കാന്‍ അവര്‍ക്കു കഴിയും” യുഗരത്‌ന പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ പദ്ധതിയായ യു.എന്‍. ഇ.പി.യുടെ യുവജന സംഘടനയായ ‘ടുന്‍സ’യുടെ ഉപദേശകസമിതി അംഗമാണ് യുഗരത്‌ന . വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ , പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അധ്യക്ഷത വഹിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡിസംബറില്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടക്കുന്ന സമ്മേളനത്തിന ് മുന്നോടിയായാണ് ചൊവ്വാഴ്ചത്തെ ഉച്ചകോടി.

യുഗരത്‌നയുടെ ദക്ഷിണ കൊറിയയിലെ ദേജിയോണിലെ പ്രഭാഷണമാണ് യു.എന്നില്‍ പ്രസംഗിക്കാന്‍ വഴിയൊരുക്കിയത്. ഇന്ത്യയെ പ്രതിനിധാനം ചെയ്യാനായതില്‍ അഭിമാനിക്കുന്നതായി യുഗരത്‌ന പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.