Categories

Headlines

യുഎസ് നിരീക്ഷണം അവസാനിപ്പിക്കണം: ചൈന

china-flag-rwബെയ്ജിങ്: ചൈനീസ് തീരപ്രദേശങ്ങളില്‍ അമേരിക്കന്‍ സേന നടത്തുന്ന സമുദ്ര-വ്യോമ നിരീക്ഷണങ്ങള്‍ അവസാനിപ്പിക്കമെന്ന് ചൈന ആവശ്യപ്പെട്ടുവെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ തീരസുരക്ഷാ വിലയിരുത്തലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

എഷ്യന്‍ സമുദ്രത്തില്‍ ഈ വര്‍ഷം അഞ്ചു തവണയാണ് അമേരിക്കന്‍ നിരീക്ഷണ കപ്പലുകളെ ചൈന തടഞ്ഞത്. ചൈനീസ് അധികാരപരിധിയിലുള്ള സമുദ്രത്തില്‍ അമേരിക്കന്‍ സേന നിരീക്ഷണം നടത്തിയതിനാലായിരുന്നു ഇത്. അമേരിക്ക് ചൈനക്ക് മേല്‍ നടത്തുന്ന സമുദ്ര-വ്യോമ നിരീക്ഷണങ്ങള്‍ അവസാനിപ്പിക്കാതെ ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദത്തിന്റെ പാത തുറക്കാനാവില്ലെന്ന് ് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈന ആവശ്യപ്പെട്ടുവെന്ന വിവരം ബെയ്ജിങ്ങിലെ അമേരിക്കന്‍് എംബസി വക്താവ് സൂസന്‍ സ്റ്റീവന്‍സണും സ്ഥിരീകരിച്ചിട്ടുണ്ട്.

Comments are closed.