Categories

Headlines

യു­വാ­വി­നെ ക്രൂ­ര­മാ­യി മര്‍­ദ്ദി­ച്ച ജെ ഡി യു നേ­താ­വ് അ­റ­സ്­റ്റില്‍

ന്യൂ­ഡല്‍ഹി: യു­വാ­വി­നെ ക്രൂ­ര­മാ­യി മര്‍­ദ്ദി­ച്ച ജ­ന­താ­ദള്‍ യു­ണൈറ്റഡ് (ജെ ഡി.യു )പാര്‍­ട്ടി­യു­ടെ ജ­ന­റല്‍ സെ­ക്രട്ട­റി ശം­ഭു സരണ്‍ യാ­ദ­വി­നെ മു­ഖ്യ­മന്ത്രി നി­തീ­ഷ് കു­മാ­റി­ന്റെ നിര്‍­ദേശ­ത്തെ തു­ടര്‍ന്ന് ബീ­ഹാര്‍ പോ­ലിസ് അ­റ­സ്റ്റ്‌­ചെ­യ്തു.

വൈ­ശാ­ലി ജില്ല­യി­ലെ ക­ത്താ­റ­യില്‍ യു­വാ­വി­നെ ക്രൂ­ര­മാ­യി മര്‍­ദ്ദി­ക്കു­ന്ന­തി­ന്റെ വീ­ഡിയോ ചി­ത്ര­ങ്ങള്‍ പു­റ­ത്തു­വ­ന്നി­രു­ന്നു. പ­ണം നല്‍­കാ­നു­ണ്ടാ­യി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞാ­ണ് യു­വാ­വി­നെ ചെ­രു­പ്പു­ം വ­ടിയും ഉ­പ­യോ­ഗി­ച്ച് തു­ടര്‍­ച്ചാ­യാ­യി ഉ­പ­ദ്ര­വി­ച്ച­ത്. സംഭ­വം ക­ണ്ടു­കൊ­ണ്ടു­നി­ന്ന ആ­രോ ത­ന്റെ മൊ­ബൈല്‍ ഫോ­ണില്‍ അ­ത് ചി­ത്രീ­ക­രി­ക്കു­ക­യാ­യി­രുന്നു.

മു­ഖ്യ­മ­ന്ത്രി­യു­ടെ പാര്‍­ട്ടി­യു­ടെ പ്ര­വര്‍­ത്ത­ക­നാ­യി­ട്ടും യാ­ദ­വി­നെ അ­റ­സ്റ്റ്ചെ­യ്യാന്‍ നി­തീ­ഷ്­കു­മാര്‍ ഉ­ത്ത­ര­വി­ടു­ക­യാ­യി­രു­ന്നു­വെ­ന്ന് ഡി ജി പി നീല്‍മ­ണി മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രോ­ട് പ­റഞ്ഞു.
എ­ത്രയും പെ­ട്ടെ­ന്ന് അ­ന്വേഷ­ണം നട­ത്തി കു­റ്റ­പ­ത്രം സ­മര്‍­പ്പി­ക്കു­മെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

എ­ന്നാല്‍, യു­വ­തി­യെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ യു­വാ­വി­നെ കൊല്ലാ­നൊ­രുങ്ങിയ ഗ്രാ­മ­വാ­സി­ക­ളില്‍ നി­ന്ന് ര­ക്ഷി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് യാദ­വ് പ­റഞ്ഞു. അ­ഥ­വ താന്‍ മര്‍­ദ്ദി­ക്കു­ക­യാ­ണെ­ങ്കില്‍ ഗ്രാ­മ­വാ­സി­കള്‍ക്ക് സ­ന്തോ­ഷ­മാ­വു­മെ­ന്നു­ ക­രു­തി­യാ­ണ് അ­ങ്ങി­നെ ചെ­യ്­ത­തെന്നും യാദവ്‌ പോ­ലിസി­നോ­ട് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ