ബന്ധുവായ യുവതിയെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന് അമ്മയുടെയും ബന്ധുക്കളുടെയും കണ്‍മുന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ വലതു കൈ വെട്ടി. ആറന്മുള കോട്ട ജംക്ഷനില്‍ സൂര്യ ഹോട്ടല്‍ നടത്തുന്ന കോട്ട കൊച്ചുതുണ്ടിയില്‍ അഭിലാഷിന്റെ (25) കൈയാണ് മുട്ടിനുതാഴെ വെട്ടിയത്.
ആര്‍ എസ് എസ് ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേരെ വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.