എഡിറ്റര്‍
എഡിറ്റര്‍
മാധ്യമ ധാര്‍മ്മികതക്കൊപ്പം പുതിയ ആശയങ്ങളും; മലയാളിയുടെ പത്രത്തിന് ബ്രിട്ടനില്‍ പുരസ്‌കാരം
എഡിറ്റര്‍
Monday 30th April 2012 12:14pm

ലണ്ടന്‍: മാധ്യമധാര്‍മികത ഉയര്‍ത്തിക്കാട്ടി പത്രപ്രവര്‍ത്തനം നടത്തിയ മലയാളിക്ക് ബ്രിട്ടനില്‍ പുരസ്‌കാരം. നൂറണി സ്വദേശി അനസുദ്ദീന്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള ദൈ്വവാരിക ‘ഏഷ്യന്‍ ലൈറ്റിനാണ് മികച്ച വര്‍ത്തമാനപത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. വടക്കന്‍ ഇംഗ്ലണ്ടിലെ മികച്ച മാധ്യമ പുരസ്‌കാരമെന്നു വിശേഷിക്കപ്പെടുന്ന ഹൗ ഡു അവാര്‍ഡാണ് ഏഷ്യന്‍ലൈറ്റ് സ്വന്തമാക്കിയത്.

‘മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം തിരികെ കൊണ്ടുവരാന്‍ ഹൗ-ഡു അവാര്‍ഡ് പ്രചോദനമാകും.  പത്രപ്രവര്‍ത്തനം എന്ന ഒരു തൊഴിലിനപ്പുറം സമൂഹത്തെ സേവിക്കാനുള്ള വഴിയാണ്. ലൈംഗിക വ്യവസായത്തിന്റെയും ആത്മീയതയുടേയും നീരാളിപ്പിടുത്തത്തില്‍ നിന്ന് വായനക്കാരെ രക്ഷിക്കാന്‍ കര്‍ശനമായ പരസ്യനിയന്ത്രണങ്ങള്‍ ഏഷ്യന്‍ലൈറ്റ് ഏര്‍പ്പെടുത്തിയിരുന്നു’ പുരസ്‌കാരം സ്വന്തമാക്കിയ അനസുദ്ദീന്‍ പറഞ്ഞു.

പത്രത്തിന്റെ വില്പനയും പ്രചാരവും കുറയുന്നതിനെ തടയുന്നതിനായി നവആശയങ്ങളും പുതിയ മാതൃകകളും ഏഷ്യന്‍ ലൈറ്റ് കൊണ്ടുവന്നതായി അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ‘ദ് ടൈംസ് ഉള്‍പ്പെടെയുള്ള എട്ടു പത്രങ്ങളായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ ‘ഏഷ്യന്‍ ലൈറ്റ് ഒഴികെ ബാക്കിയെല്ലാം മുഖ്യധാരാ പത്രങ്ങളായിരുന്നു.

ഖലീജ് ടൈംസ് ലണ്ടന്‍ ലേഖകനായിരുന്ന അനസുദ്ദീന്‍ അഞ്ചുവര്‍ഷം മുന്‍പാണ് ഏഷ്യന്‍ ലൈറ്റ് ആരംഭിച്ചത്. നൂറണി ആറ്റുകര വീട്ടില്‍ റിട്ട. ടെലികോം എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് റാവുത്തര്‍ – ലൈല കക്കട്ടില്‍ ദമ്പതികളുടെ മകനാണ്.

Malayalam News

Kerala News in English

Advertisement