Categories

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ഇന്ന് കാസര്‍കോട്

umman-chandy--janasamparka-

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കാസര്‍കോട് നടക്കും. ആറായിരത്തില്‍പ്പരം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് തിരഞ്ഞെടുത്ത 301 അപേക്ഷകരുടെ പരാതിയാണ് മുഖ്യമന്ത്രി നേരില്‍ക്കണ്ട് കേള്‍ക്കുക.

രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടി കാസര്‍കോട് വിദ്യാനഗറിലെ നഗരസഭാ സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷാ സന്നാഹത്തിലാണ് നടക്കുന്നത്.

ഇടതുപക്ഷത്തിന് പുറമെ ബി.ജെ.പിയും പ്രതിഷേധ സമരം നടത്തുമെന്നറിയിച്ചതിനാല്‍ 2000ത്തോളം പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധ സമരമുണ്ടാകുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പിന് പുറകെയാണ് ബി.ജെ.പി യും പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മറാഠി സമുദായത്തെ പട്ടികവര്‍ഗത്തില്‍ പെടുത്തേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി യുടെ പ്രതിഷേധ സമരം.

ദക്ഷിണ മേഖല ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തില്‍ അതീവ സുരക്ഷാ സന്നാഹങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

സുരക്ഷ കണക്കിലെടുത്ത് പരാതിക്കാര്‍ക്കൊഴികെ പൊതുജനങ്ങള്‍ക്ക് ,സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Tagged with: |