Administrator
Administrator
മേഘയില്‍ നിന്നും മുന്‍കൂര്‍ നികുതി സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍
Administrator
Sunday 24th October 2010 11:17am

sikkim lotteryതിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറിയുടെ ഔദ്യോഗിക ഡിസ്ട്രിബ്യൂട്ടേഴ്്‌സായ മേഘയില്‍ നിന്നും മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെ നികുതി വാങ്ങേണ്ടെന്നാണ് തീരുമാനം.

വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കാന്‍ മേഘയോട് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ചൊവ്വാഴ്ച്ച മേഘയ്ക്ക് നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് മുന്‍കൂര്‍ നികുതി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോട്ടറിവിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും കടുത്ത നടപടികളാണ് ഉണ്ടായിരിക്കുന്നത്. രണ്ടുദിവസം മുമ്പുനടന്ന യോഗത്തില്‍ മേഘയില്‍ നിന്നും മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ തീരുമാനം അംഗീകരിച്ച് മിനുറ്റ്‌സില്‍ ഒപ്പുവയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Advertisement