india-election1

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 13നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഈ മാസം 18നു പത്രികാ സമര്‍പ്പണം തുടങ്ങും. പിന്‍വലിക്കാനുള്ള അവസാന തിയ്യതി 29 ആണ്. മഹാരാഷ്ട്രയില്‍ 288ഉം ഹരിയാനയില്‍ 90ഉം അരുണാചലില്‍ 60ഉം സീറ്റുകളാണുള്ളത്.
മൂന്നു സംസ്ഥാനങ്ങളിലും നിലവില്‍ കോണ്‍ഗ്രസ്സിനാണു ഭരണം.

രണ്ടാം യു.പി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 100 ദിവസം പിന്നിട്ട സാഹചര്യത്തില്‍ നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകള്‍ കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലായാവും. ഹരിയാനയില്‍ പ്രതിപക്ഷത്തെ ബി.ജെ.പിയും ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷണലും പിണങ്ങിപ്പിരിഞ്ഞത് തങ്ങള്‍ക്കു തുണയാവുമെന്നാണു കോണ്‍ഗ്രസ് കരുതുന്നത്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി സഖ്യം വേണമോ എന്ന കാര്യം കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബി.ജെ.പി-ശിവസേനാ സഖ്യം ഇവിടെ തുടരും. എന്നാല്‍ തങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ സീറ്റ് വേണനെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.