Categories

മൂന്നാം ടെസ്റ്റ്: സര്‍വന്‍ പുറത്ത്

ബ്രിഡ്ജ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള 13 അംഗ വെസ്റ്റിന്‍ഡീസ് ടീമില്‍ നിന്നും രാംനരേഷ് സര്‍വനെ ഒഴിവാക്കി. മോശം ഫോമിനെ തുര്‍ന്നാണ് സര്‍വനെ ഒഴിവാക്കിയത്. സര്‍വനു പകരം ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ കീരന്‍ പവലിനെ ടീമില്‍ ഉള്‍പ്പെടുത്തി. 21 കാരനായ പവല്‍ വിന്‍ഡീസ് എ ടീമിലെ സ്ഥിരാംഗമാണ്.

ആദ്യ രണ്ടു ടെസ്റ്റുകളിലെ നാലുഇന്നിംഗ്‌സുകളിന്‍ നിന്നായി 29 റണ്‍സ് മാത്രമാണ് സര്‍വനു നേടാനായത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മേയില്‍ നടന്ന പാക്കിസ്ഥാന്‍ പരമ്പരയിലാണ് 31- കാരനായ സര്‍വന്‍ ടീമില്‍ മടങ്ങിയെത്തിയത്. എന്നാല്‍ പാക്ക് പരമ്പരയ്ക്ക് ശേഷം വന്ന ഇന്ത്യന്‍ പരമ്പരയിലും അവസരം മുതലാക്കാന്‍ സര്‍വനായില്ല.

കുറച്ച് കാലമായി സര്‍വന്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ് . ഫോം വീണ്ടെടുക്കാനും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ച് വരാനും സര്‍വന് അവസരം നല്‍കുകയാണെന്ന് പുറത്താക്കലിനെ ന്യായീകരിച്ച് കൊണ്ട് വിന്‍ഡീസ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ക്ലൈഡ് ബട്ട് പറഞ്ഞു.

നേരത്തെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും മോശം ഫോമിനെത്തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ നാഷിനെയും വി്ന്‍ഡീസ് സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. മുന്‍ ക്യാപ്റ്റന്‍ ക്രിസ് ഗെയ്ല്‍ ഇക്കുറിയും ടീമിലിടം പിടിച്ചില്ല. ജൂലൈയ് ആറിന് വിന്‍ഡോസര്‍ പാര്‍ക്കിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യടെസ്റ്റില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘കടക്ക് പുറത്ത്’ എന്ന് കമന്റ് ഇടാന്‍ കാത്തിരുന്ന എല്ലാരും പുറത്തുവരിക,നിങ്ങളെ ആരും കളിയാക്കില്ല’; ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന് അഭിവാദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: ലാവ്‌ലിന്‍ കേസ് വിധിയെ സ്വീകരിച്ച് സോഷ്യല്‍ മീഡിയയും. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കുറ്റവിമുക്തനായ പിണറായി വിജയന് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.'സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയം. രാഷ്ട്രീയ പ്രതിയോഗികള