തിരുവനന്തപുരം: കെ പി സി സിക്ക് പലപ്പോഴും തെറ്റുപറ്റുന്നുവെന്ന് കെ കരുണാകരന്‍. മുരളീധരന്‍ ഇപ്പോഴും എപ്പോഴും കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസ് ശക്തിപ്പെടണമെങ്കില്‍ മുരളീധരന്‍ തിരിച്ചു വരണം. മുരളീധരന്‍ കുടുംബത്തിലും രാഷ്ട്രീയത്തിലും ഒപ്പമുണ്ടാവണമെന്നാണ് ആഗ്രഹം. സംഘടനാ തിരഞ്ഞെടുപ്പില്‍ തില തെറ്റുകള്‍ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ കോണ്‍ഗ്രസ് തിരിച്ചുവരവ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് കരുണാകരന്റെ പ്രതികരണം. പല കോണ്‍ഗ്രസ് നേതാക്കന്‍മാരും മുരളിയുടെ തിരിച്ചുവരവിന് അനുകൂലമായ നിലപാടാണെടുക്കുന്നതെങ്കിലും രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായ എതിര്‍പ്പാണ് ഉന്നയിക്കുന്നത്. മകള്‍ പത്മജയുടെ കൊച്ചിയിലെ വീട്ടില്‍ ഓണസദ്യയ്ക്ക് എത്തിയപ്പോഴാണ് കരുണാകരന്‍ ഇക്കാര്യം പറഞ്ഞത്.