ncp-rwന്യൂഡല്‍ഹി: വയനാട്ടില്‍ തനിക്കു ലഭിച്ച വോട്ടുകളാണ് എന്‍.സി.പിയുടെ ദേശീയ അംഗീകാരം നിലനിര്‍ത്തിയതെന്ന കെ. മുരളീധരന്റെ പ്രസ്താവന പല്ലി ഉത്തരം താങ്ങുന്നുവെന്ന് പറയുന്നതു പോലെയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍.

വയനാട്ടില്‍ താന്‍ മത്സരിച്ച് നേടിയ വോട്ടു കൊണ്ടാണ് എന്‍.സി.പിയുടെ ദേശീയപാര്‍ട്ടി സ്ഥാനം നിലനിര്‍ത്താനായതെന്ന അദ്ദേഹത്തിന്റെ വാദം അസാമാന്യ തൊലിക്കട്ടിയുള്ള ഒരു രാഷ്ട്രീയ നേതാവിനേ ഉയര്‍ത്താന്‍ കഴിയൂ. വയനാട്ടില്‍ ആകെ പോള്‍ ചെയ്തതിന്റെ അര ശതമാനം വോട്ട് പോലും മുരളി്ക്കു ലഭിച്ചിട്ടില്ല. മുരളി സംസ്ഥാന പ്രസിഡന്റായിരിക്കെ പാര്‍ട്ടിക്ക് കേരളത്തില്‍ ലഭിച്ചത് അരശതമാനം വോട്ടാ­ണ്.

എന്‍.സി.പിക്ക് ഒരു നയവുമില്ലെന്ന് ആ­ക്ഷേപിക്കുന്ന മുരളീധരന്റെ നയങ്ങള്‍ ദൃഢമായതിനാലാകണം അദ്ദേഹം കൂടെ കൂടെ പാര്‍ട്ടിയും അഭിപ്രായവും മാറു­ന്നത്. ഡി.ഐ.സി ഔദ്യോഗികമായി എന്‍.സി.പിയില്‍ ല­യി­ച്ച­താണ്.അ­ത് കെണ്ട് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണെന്നും മുരളീധരന്‍ അത് കൈമാറാന്‍ തയാറാകണമെന്നും ടി.പി. പീതാംബരന്‍ പറഞ്ഞു. ഇത് തിരിച്ചു പിടി്ക്കാന്‍ നിയമപരമായ നടപടികള്‍ ആലോചിച്ചു വരികയാണ്.പുതിയ സംസ്ഥാനപ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നും ന­ട­ക്കു­ന്നില്ല.കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ അറിയിച്ചു.