shahnawaz-hussainന്യൂഡല്‍ഹി: ബി.ജെ.പി എം പിയും മുന്‍ കേന്ദ്രമന്ത്രി­യുമായ ഷാനവാസ് ഹു­സൈ­ന് അ­മേ­രി­ക്കന്‍ വി­സ നി­ഷേ­ധി­ക്ക­പ്പെ­ട്ട­തി­നാല്‍ യാ­ത്ര ത­ട­സ­പ്പെട്ടു. ന്യൂ­യോര്‍­ക്കില്‍ യു എന്‍ ജ­ന­റല്‍ അ­സം­ബ്ലി­യില്‍ പ­ങ്കെ­ടു­ക്കു­ന്ന­തി­നാ­ണ് ഷാ­ന­വാ­സ് ഹു­സൈന്‍ യാ­ത്ര­ക്കൊ­രു­ങ്ങി­യ­ത്.

‘ഞാന്‍ ഒ­ക്ടോ­ബര്‍ 20ന് ന്യൂ­യോര്‍­ക്കില്‍ ന­ട­ക്കു­ന്ന യു എന്‍ സ­മ്മേ­ള­ന­ത്തില്‍ പ­ങ്കെ­ടു­ക്കു­ന്ന­തി­നു­ള്ള അഞ്ചം­ഗ എം പി സം­ഘ­ത്തില്‍­പ്പെ­ട്ട­യാ­ളാണ്. കേ­ന്ദ്ര വിദേ­ശ കാ­ര്യ­മ­ന്ത്രാല­യം ഞ­ങ്ങ­ളു­ടെ വിസ­ക്ക് വേ­ണ്ടി അ­പേ­ക്ഷ നല്‍­കി­യ­താണ്. മ­റ്റ് നാ­ല് പേര്‍ക്കും വി­സ ല­ഭി­ച്ചു. ഇന്ന­ലെ രാ­ത്രി അ­വര്‍ യാ­ത്ര തി­രിച്ചു. ചി­ല സാ­ങ്കേതി­ക ത­ട­സ­ങ്ങള്‍ കാര­ണം എ­ന്റെ വിസ വൈ­കു­മെ­ന്ന അ­റി­യി­പ്പാ­ണ് ല­ഭി­ച്ച­ത്’.- ഷാ­ന­വാ­സ് ഹു­സൈന്‍ വ്യ­ക്ത­മാ­ക്കി.

ഗി­രി­ജാ വ്യാസ്, സഞ്ച­യ് നി­രു­പം(ഇ­രു­വരും കോണ്‍­ഗ്ര­സ്), അ­ലി അന്‍­വര്‍(ജ­ന­താ­ദള്‍-യു), ടി കെ എ­സ് ഇ­ള­ങ്കോ­വന്‍(ഡി.എം.കെ)എ­ന്നി­വ­രാ­ണ് യാ­ത്ര പു­റ­പ്പെ­ട്ട എം പി­മാര്‍.

വിസ വൈകാന്‍ കാരണം മു­സ്‌ലിം പേരുള്ളതിനാലാണെന്നു സംശയിക്കു­ന്നു­ണ്ടോ­യെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും താനിപ്പോഴും വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരി്ക്കുകയാണെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് ഇ­ട­പെ­ടേ­ണ്ടത്. സ്വന്തം കാര്യത്തിനായല്ല സര്‍ക്കാര്‍ പ്രതിനിധിയായാണ് താന്‍ പോകുന്നതെന്നും അദ്ദേ­ഹം പറ­ഞ്ഞു. താന്‍ നേര­ത്തെ മൂ­ന്ന് ത­വ­ണ അ­മേ­രി­ക്ക സ­ന്ദര്‍­ശി­ച്ചി­ട്ടു­ണ്ടെ­ന്ന് ഷാ­ന­വാ­സ് ഹു­സൈന്‍ വ്യ­ക്ത­മാ­ക്കി.

ര­ണ്ട് മാ­സം മു­മ്പ് ബോ­ളി­വു­ഡ് സൂ­പ്പര്‍ താ­രം ഷാ­രൂ­ഖ് ഖാ­നെ അ­മേ­രി­ക്കന്‍ വി­മാ­ന­ത്താ­വ­ള­ത്തില്‍ അ­ധി­കൃ­തര്‍ ത­ട­ഞ്ഞു­വെ­ക്കു­കയും മ­ണി­ക്കൂ­റു­ക­ളോ­ളം ചോദ്യം ചെ­യ്യു­കയും ചെ­യ്­തി­രുന്നു. മുസ്ലിം പേ­രു­ക­ളു­ള്ള യാ­ത്ര­ക്കാര്‍­ക്ക് അ­മേ­രി­ക്ക­യില്‍ വി­സ നി­ഷേ­ധി­ക്കു­കയും വി­മാ­ന­ത്താ­വ­ള­ത്തില്‍ ത­ട­ഞ്ഞു­വെ­ക്കു­കയും ചെയ്­ത സം­ഭ­വ­ങ്ങള്‍ നേര­ത്തെയും റി­പ്പോര്‍­ട്ട് ചെ­യ്­തി­രുന്നു.

ഒ­ക്ടോ­ബര്‍ 20 2009