എഡിറ്റര്‍
എഡിറ്റര്‍
മുത്തലാഖ് ;സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും
എഡിറ്റര്‍
Monday 21st August 2017 7:20pm

 

ന്യൂദല്‍ഹി: മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രിം കോടതി നാളെ വിധി പറയും. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. മെയ് മാസം 18 ന് കേസില്‍ വാദം പൂര്‍ത്തിയയതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളാണ് മുത്തലാഖിന് അനുകൂലമായ കേസില്‍ കക്ഷി ചേര്‍ന്നത്. മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി, ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളാണ് മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ആണ് മറ്റൊരു കക്ഷി.


Also read കാശ്മീരിന്റെയും ഗാന്ധിയുടെയും പേരില്‍ ജനത്തെ കബളിപ്പിച്ച ബി.ജെ.പി ഇപ്പോള്‍ കാവിയുടെ പേരില്‍ ജനത്തെ കബളിപ്പിക്കുന്നു: കമല്‍ഹാസന്‍


മുത്തലാഖിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിവാഹസമയത്ത് വധൂവരന്മാര്‍ക്ക് നല്‍കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിംകോടതിക്ക് സത്യവാങ്മൂലം നല്‍കിയിരുന്നു.മുസ്ലിം വിശ്വാസത്തിന്റെ ഭാഗമായ മുത്തലാക്ക് 1,400 വര്‍ഷങ്ങള്‍ പഴക്കമുള്ള സമ്പ്രദായമാണെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ വാദിച്ചു. ഇത്രയും പഴക്കമുള്ള വിവാഹമോചന രീതി ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ എങ്ങനെ കഴിയുമെന്നും ബോര്‍ഡ് കോടതിയില്‍ വാദിച്ചിരുന്നു.

മുത്തലാഖ് മൗലികാവകാശങ്ങളുടെ ഭാഗമാണെങ്കില്‍ അതില്‍ ഇടപെടില്ലെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കിയിരുന്നു. ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ നിയമവിധേയമാകുമെന്നും കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

മുസ്ലിം വിവാഹങ്ങള്‍ ഒരു കരാറാണെന്നും അത് ഭര്‍ത്താവ് ഏകപക്ഷീയമായി ഒഴിവാക്കാന്‍ കഴിയില്ലെന്നും മുമ്പ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Advertisement