ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മുടിയും ഉണ്ടാവൂ. അശ്രദ്ധമായ ഭക്ഷണരീതികളും രോഗങ്ങളും താരന്‍, മുടികൊഴിച്ചില്‍, എന്നിവയ്ക്കുകാരണമാകുന്നു ആരോഗ്യമുള്ള മുടിക്ക് പത്ത് മാര്‍ഗങ്ങള്‍

1.വിറ്റമിനുകളും ലവണങ്ങളും വേണ്ടത്രലഭിക്കുന്ന ഭക്ഷണം ശീലമാക്കുക.

2.ദിവസവും കഴുകി വൃത്തിയാക്കുന്നതിലൂടെ മുടിക്ക് തിളക്കം കൂട്ടാനും താരന്‍ ഇല്ലാതാക്കാനും കഴിയും.

ഒന്നോ രണ്ടോ മാസം ഇടവിട്ട് അര ഇഞ്ച് നീളത്തില്‍ മുടി വെട്ടുന്നത് നല്ലതാണ്.

3.ഓയില്‍ മസാജ് മുടിയെ ആരോഗ്യമുള്ളതാക്കുന്നു. തലയിലെ സ്‌ക്കിന്നിനെ ഊര്‍ജസ്വലമാക്കുന്നു. അതോടൊപ്പം ശരിരത്തിലെ രക്തചംക്രമണം സുഗമമാക്കുകയും ശരീരഭാഗങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

4.അറ്റം കൂര്‍ത്തതും വിടവുള്ളതുമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കുക.

5.ഹെയര്‍ ഡ്രയേഴ്‌സ്, കേളിംഗ് അയേണ്‍സ് എന്നിവയുടെ ഉപയോഗം കുറക്കുക.

6.അമിതമായ ചൂടും സൂര്യപ്രകാശവും ഏല്ക്കുന്നത് ഒഴിവാക്കുക.

7.മുടി നന്നായി വളരാന്‍ ഈര്‍പ്പം അത്യാവശ്യമാണ്. എല്ലാദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

8.ടെന്‍ഷന്‍ സ്്രതീകളിലെ മുടികൊഴിച്ചലിന് പ്ര്ധാനകാരണമാണ്. ടെന്‍ഷന്‍ കുറയ്ക്കുക.

9.മുടിയുടെ ആരോഗ്യത്തിന് വെറും ഓയിലിങ്, ഷാമ്പൂയിങ്, കണ്ടീഷനിങ് എന്നിവ മാത്രം പോര. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക കൂടി വേണം.

10.മുടിനാരുകള്‍ പ്രോട്ടീനാല്‍ നിര്‍മ്മിതമാണ്. അതിനാല്‍ മത്സ്യം മുട്ട എന്നിവ ധാരാളം കഴിക്കുക.