മുംബൈ: അന്ധേരിയിലെ ഫഌറ്റിലുണ്ടായ വെടിവെപ്പില്‍ 16 വയസുകാരിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ഫഌറ്റ് നവീകരണവുമായി ബന്ധപ്പെട്ട് അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. അയല്‍ ഫഌറ്റുകളിലെ താമസക്കാരായ ഹിമാനി, ഹരിഷ് മരോലിയ എന്നിവരാണ് കൊല്ലപ്പെട്ടത്.

തര്‍ക്കത്തെ തുടര്‍ന്ന് 65 കാരനായ ഹരീഷ് മരോലിയ, ഹിമാനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേര്‍ക്കും ഹരീഷ് വെടിയുതിര്‍ത്തു. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പിലാണ് ഹരീഷ് കൊല്ലപ്പെട്ടത്.

Subscribe Us: