എഡിറ്റര്‍
എഡിറ്റര്‍
മിനാ ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഇറാനോട് സൗദി
എഡിറ്റര്‍
Monday 28th September 2015 3:39pm

makkah-01

ജിദ്ദ: ഹജ്ജ് കൈകാര്യം ചെയ്യുന്നതില്‍ സൗദി അറേബ്യയ്ക്ക് വീഴ്ച പറ്റിയെന്ന ഇറാന്റെ വിമര്‍ശനത്തെ സൗദി എതിര്‍ത്തു.

ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് വിദേശകാര്യമന്ത്രി അടല്‍ അല്‍ ജുബൈര്‍ പറഞ്ഞു.

തീര്‍ത്ഥാടകരെ വേണ്ട വിധത്തില്‍ സ്വീകരിക്കാനും അവര്‍ക്ക് വേണ്ട സൗകര്യവും സംരക്ഷണവും ഏര്‍പ്പെടുത്താനും സൗദി എക്കാലവും ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എങ്കിലും പല തെറ്റുകളും സംഭവിക്കാം. ഇതില്‍ ഞങ്ങള്‍ക്കൊന്നും മറച്ചുപിടിക്കാനില്ല. തെറ്റുകള്‍ തിരുത്താനുള്ള ശ്രമമായിരിക്കും ഇനി ഉണ്ടാവുക.

ഇത്തരത്തിലുള്ള ഒന്നും ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ രാജ്യം ഇനി കൈക്കൊള്ളും. രാഷ്ട്രീയം കളിക്കാനുള്ള ഒരു അവസരമല്ല ഇതെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

ദുരന്തത്തില്‍ മരണപ്പെട്ടവരേയും പരിക്കുപറ്റിയവരുടേയും കാര്യത്തില്‍ ഇറാനിലെ നേതാക്കള്‍ കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിക്കണം.

സംഭവത്തെ  കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് വരുന്നത്  കാത്തിരിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

ഉംറയ്‌ക്കെതിരെയും ഹജ്ജിനെതിരെയും ഇറാന്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് തെറ്റായ ധാരണകളാണെന്നും ഓള്‍ പാക്കിസ്ഥാന്‍ ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അഷ്‌റാഫി പറഞ്ഞു.
.

Advertisement