എഡിറ്റര്‍
എഡിറ്റര്‍
മികവ് തെളിയിക്കേണ്ടത് വിദേശ പരമ്പരകളില്‍; നായകനെന്ന നിലയില്‍ കോഹ്‌ലി പരീക്ഷക്കപ്പെട്ടിട്ടില്ലെന്ന് സൗരവ്വ് ഗാംഗുലി
എഡിറ്റര്‍
Tuesday 14th February 2017 6:22pm

മുംബൈ: കോഹ്‌ലി നായകനെന്ന നിലയില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളായ സൗരവ്വ് ഗാംഗുലി. തോല്‍വിയറിയാതെ ഇന്ത്യയെ 19 ടെസ്റ്റുകളില്‍ നയിച്ച നായകനാണ് കോഹ്‌ലി. ബംഗ്ലാദേശിനെ 208 തറപറ്റിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ നായകനെ കുറിച്ച് ഗാംഗുലി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

കോഹ്‌ലി എല്ലാവരുടേയും പ്രിയ താരമാണ്. എന്റേയും. പക്ഷെ സത്യം പറയാതിരിക്കാന്‍ പറ്റില്ലല്ലോ. നായകന്‍ എന്ന നിലയില്‍ അദ്ദേഹം പരീക്ഷണങ്ങള്‍ നേരിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ മുന്നോട്ട് കൊണ്ട് പോകാനുള്ള താരമാണ് അദ്ദേഹമെന്നും സൗരവ്വ് പറഞ്ഞു.

എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പര്യടനങ്ങല്‍ കഴിയുമ്പോളേക്കും കോഹ്‌ലിയിലെ നായകപാടവം പരീക്ഷിക്കപ്പെടുമെന്നും അതുവരെ നമുക്ക് കാത്തിരിക്കാമെന്നും ദാദ പറഞ്ഞു. അതേസമയം, നായകനെന്ന നിലയില്‍ വിരാടിന് ഒരുപാട് ഉയരങ്ങള്‍ താണ്ടാന്‍ കഴിയുമെന്ന് വിശ്വസമുണ്ടെന്നും ദാദ പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ താനുള്‍പ്പടെയുള്ള മുന്‍ നായകന്മാര്‍ വിജയിച്ചിട്ടുണ്ടെന്നും അത് തികച്ചും സ്വാഭാവികമാണെന്നും പക്ഷെ യഥാര്‍ത്ഥ മികവ് തെളിയിക്കേണ്ടത് വിദേശ മണ്ണിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement