സൂറത്ത്: മാവോവാദി ബന്ധമാരോപിച്ച് മാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ നിരഞ്ജന്‍ പുരുഷോത്തമനെയാണ് സൂറത്ത് പാലീസ് അറസ്റ്റ് ചെയ്തത്. ഒറീസയിലെ ഗഞ്ജാം സ്വദേശിയാണിദ്ദേഹം.

സൂറത്തിലെ ജന്നത്ത് നഗറില്‍ വെച്ചാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാവോവാദികളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഇദ്ദേഹത്തില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ രിരഞ്ജനിനെ പത്ത് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒറിയയിലെ ഒരു പത്രത്തില്‍ നിരഞ്ജന്‍ നേരത്തെ ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോവാദി നേതാവ് സുഭശ്രീ പാണ്ഡയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരഞ്ജനിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.