Categories

മാറാട്: തീവെപ്പ് കേസില്‍ 10 പേര്‍ക്ക അഞ്ച് വര്‍ഷം തടവ്

court-gavel-rw

കോഴിക്കോട്: ഒന്നാം മാറാട് കലാപക്കേസുമായി ബന്ധപ്പെട്ട് അരയച്ചന്റകത്ത് വീട്ടില്‍ രഞ്ജിനിയുടെ വീട് കത്തിച്ച കേസില്‍ പത്ത് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം വീതം കഠിനതടവും 18,000 രൂപ പിഴയും വിധിച്ചു.

മാറാട് എറജുവിന്റകത്ത് സൈനുദ്ദീന്‍, സാലി, കിണറ്റിങ്കലകത്ത് അസ്‌ക്കര്‍, തലക്കലകത്ത് കുഞ്ഞിമോന്‍, എറജുവിന്റകത്ത് നാഫി, റാഫി, കിണറ്റിങ്കലകത്ത് നിസാര്‍, സിമാമൂന്റകത്ത് കോയമോന്‍, എറജുവിന്റകത്ത് ലത്തീഫ്, നൈനാം വളപ്പില്‍ യൂനസ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 11ാം പ്രതി സിമാമൂന്റകത്ത് ഗഫൂറിനെ വെറുതെ വിട്ടു. മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രസന്ന കുമാരിയാണ് ശിക്ഷ വിധിച്ചത്. 11ാം പ്രതിയെ ഇന്നലെ കുറ്റവിമുക്തനാക്കിയിരുന്നു.

അന്യായമായി സംഘം ചേരല്‍, സാമുദായിക സ്പര്‍ധ വളര്‍ത്തല്‍, വീടാക്രമിക്കല്‍ തീവെപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. രഞ്ജിനിയുടെ വീടാക്രമിച്ച് നാലുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 15 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും മൂന്ന് തൊണ്ടികളും ഹാജരാക്കി. ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് 61 തീവെപ്പ് കേസുകളാണുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.