Categories

മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ഉടന്‍ കരകയറും

manmohan_singh-rwന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ഉടന്‍ കരകയറുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.വളര്‍ച്ചയും മഴക്കുറവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് വളരെവേഗം കരകയറും. ആഗോളത്തലത്തില്‍ എല്ലാവരും പതുക്കെ പ്രതിസന്ധിയില്‍നിന്ന് കരകയറി വരുകയാണ് ആസൂത്രണ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമായും രണ്ട് വിഷയങ്ങളാണ് യോഗം ചര്‍ച്ചചെയ്യുന്നത്. സാമ്പത്തിക വളര്‍ച്ചയും ഊര്‍ജ്ജ മേഖല നേരിടുന്ന പ്രതിസന്ധിയും.ഈ സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് ആസൂത്രണ കമ്മീഷന്‍ പ്രതീക്ഷിക്കുന്നു.അടുത്ത സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ എട്ട് ശതമാനവും അതിന് അടുത്ത വര്‍ഷം ഒമ്പത് ശതമാനവും വളര്‍ച്ച കൈവരിക്കാനാകുമെന്ന് കമ്മീഷന്‍ തയ്യാറാക്കിയ രേഖയില്‍ പറയുന്നു. ആഗോള വ്യാപാരത്തേക്കാള്‍ ആഗോള സാമ്പത്തിക വിപണി വേഗത്തില്‍ മെച്ചപ്പെടുന്നുണ്ട്. നിക്ഷേപമേഖലയായി മാറിയതും ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കമ്മീഷന്‍ നിരീക്ഷിക്കുന്നു.

വരള്‍ച്ചയും വിലക്കയറ്റവും ഫലപ്രദമായി നേരിടുന്നതിനിക്കുറിച്ചും ആസൂത്രണ കമ്മീഷന്‍ ചര്‍ച്ചചെയ്യുന്നു.പതിനൊന്നു സംസ്ഥാനങ്ങളിലായി ഇരുന്നൂറ്റി അന്‍പതോളം ജില്ലകള്‍ വരള്‍ച്ചാ ദുരിതം പേറുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.രണ്ടാം യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച ആസൂത്രണ കമ്മീഷന്റെ ആദ്യ സമ്പൂര്‍ണ യോഗമാണിത്. യോഗതീരുമാനങ്ങള്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ ഉച്ചക്ക് ശേഷം മൂന്നു മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും

Comments are closed.