Administrator
Administrator
മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനിടെ 120 കടുവകള്‍ കുറഞ്ഞു
Administrator
Wednesday 24th March 2010 5:43pm

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 120 കടുവകള്‍ കുറഞ്ഞതായി സര്‍വ്വെ റിപ്പോര്‍ട്ട്. 2007-05 വര്‍ഷത്തിനിടെയിലാണ് ഈ കുറവുണ്ടായത്. സംസ്ഥാന നിയംസഭയുടെ മുന്നില്‍ വെച്ച 2009-10 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സംസ്ഥാനത്തെ മൂന്ന് വനങ്ങളിലായി 268 എണ്ണമുണ്ടായിരുന്ന കടുവകള്‍ ഇപ്പോള്‍ 148 ആണുള്ളത്.

കരിമ്പുലികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2005ല്‍ 717 കരിമ്പുലികളുണ്ടായിരുന്നത് 2007 ആയപ്പോഴേക്കും 292 ആയി കുറഞ്ഞു. രാജ്യത്ത് മൊത്തം 1,411 കടുകളുണ്ടെന്നാണ് കണക്കാക്കുന്നത്.

Advertisement