Categories

മഹാരാജാസ് കോളജില്‍ നാടന്‍ഗുണ്ട് കണ്ടെത്തി

explosive

എറണാകുളം: മഹാരാജാസ് കോളജിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. കോളജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം പൊട്ടിയ ഡ്രെയിനേജില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് വീര്യം കുറഞ്ഞ നാടന്‍ ഗുണ്ട് കണ്ടെത്തിയത്. സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടത്.

വെള്ളിയാഴ്ച കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് എസ്.എഫ്.ഐയും എ.ബി.വി.പിയും കോളജിനുള്ളില്‍ പ്രകടനം നടത്തി. കോളജിനുള്ളില്‍ ബോംബ് കണ്ടെന്ന വിവരമറിഞ്ഞ് പരിഭ്രാന്തരായ വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസ്സുകളില്‍ നിന്നിറങ്ങിയോടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.