ദുബൈ: മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം അഡ്വ. എ.കെ ഇസ് മാഈല്‍ വഫ ഉദ്ഘാടനം ചെയ്തു. നല്ല സാമൂഹിക ജീവിതത്തിന് ആത്മീയത ഒഴിച്ചുകൂടാനാവാത്തതാണെന്ന് വഫ പറഞ്ഞു.

മര്‍ക്കസിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്ന മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ നടന്നു. ജനുവരി ഏഴ്,എട്ട്,ഒമ്പത് തീയതികളില്‍ നടക്കുന്ന മര്‍ക്കസ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. ഹാഫിസ് ഇബ്രാഹീം സഖാഫി പ്രാര്‍ഥന നടത്തി.

സയ്യിദ് ത്വാഹാ ബുഖാരി സഖാഫി അധ്യക്ഷത വഹിച്ചു. ഡോ.സി.ടി ശൗക്കത്തലി, ഉനൈസ് കല്‍പകഞ്ചേരി, റശീദ് പുന്നശ്ശേരി, ഉബൈദ് സഖാഫി, സയ്യിദ് ശംസുദ്ധീന്‍ ബാ അലവി, ശരീഫ് കാരശ്ശേരി, മുഹയുദ്ധീന്‍ കുട്ടി സഖാഫി പുകയൂര്‍, പി കെ മുഹമ്മദ്, ബശീര്‍ പാലാഴി, അബ്ദുറഹ്മാന്‍ കാഞ്ഞങ്ങാട്, സലീം ആര്‍.ഇ.സി സംസാരിച്ചു.