jose-thattayil-1തിരുവനന്തപുരം: ഗതാഗതമന്ത്രി ജോസ് തെറ്റയിലിന് പന്നിപ്പനി ബാധിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സയിലായിരുന്ന മന്ത്രിക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ തെറ്റയിലിന്റെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി പി.കെ. ശ്രീമതി കഴിഞ്ഞ ദിവസം ജോസ് തെറ്റയിലിനെ സന്ദര്‍ശിച്ചിരുന്നു.