പോസ്‌റ്റേഴ്‌സ്

‘കാസര്‍കോഡ് ഗ്രാമങ്ങളില്‍ വിഷമഴയേറ്റ് മരിച്ചുവീഴുന്ന മനുഷ്യജന്മങ്ങളെക്കാള്‍ വിലയുള്ളതാണ് ആ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ തോട്ടങ്ങളില്‍ വിളയുന്ന കശുവണ്ടി എന്നു സമര്‍ത്ഥിക്കുന്ന അധികാര വര്‍ഗ്ഗത്തിന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു. ആ വിയോജിപ്പുകളെ ബഹുമുഖ പ്രക്ഷോഭങ്ങളായി നിലനിര്‍ത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹികളോട് ഞങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു’ കെ.ഇ.എ പുറത്തിറക്കിയ ലഘുലേഖ ഇങ്ങിനെയാണ് തുടങ്ങുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധികള്‍ക്കായി കുവൈത്ത് പ്രവാസികളുടെ കൈത്താങ്ങായാണ് കാസര്‍കോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍(കെ.ഇഎ) കുവൈത്ത് ക്യാംപെയിനുമായി രംഗത്തെത്തിയത്.

കാംപെയിന്റെ ഭാഗമായി കെ.ഇ.എ പുറത്തിറക്കിയ ലഘുലേഖയുടെ ആദ്യ പേജ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.