Administrator
Administrator
മനു­ഷ്യ­രാ­ശി­ക്ക് ഭീ­തി­യു­യര്‍­ത്തി പ­ന്നിപ്പ­നി
Administrator
Saturday 1st August 2009 9:10pm

swine-flu-11പന്നിപ്പ­നി മ­നു­ഷ്യ­രാ­ശി­ക്ക് മേല്‍ ഭീ­തി­യു­ടെ ക­രി­ന­ഴല്‍ വീ­ഴ്­ത്തി­ക്ക­ഴി­ഞ്ഞു. അ­ന്ത­രീ­ക്ഷ­ത്തില്‍ കൂ­ടി പ­ക­രു­ന്ന മാ­രക രോ­ഗ­മാ­ണെ­ന്ന­തി­നാല്‍ ലോ­കം അതീവ ഭീ­തി­യി­ലാണ്. സര്‍­ക്കാ­റി­ന്റെ രോഗ നി­യ­ന്ത്ര­ണ­ പ്ര­വര്‍­ത്ത­നങ്ങള്‍­കൊണ്ട് കൗ­ണ്ട് ഒ­രു പ­രി­ധിവ­രെ മാ­ത്ര­മേ രോ­ഗം തട­ഞ്ഞ് നിര്‍­ത്താന്‍ ക­ഴി­യൂ. ഇ­ന്ത്യ­യില്‍ ഇ­തിന­കം പ­ന്നിപ്പ­നി ബാ­ധി­ച്ച് 14പേര്‍ മ­രി­ച്ചു ക­ഴി­ഞ്ഞു.

ഓസ്‌­ട്രേലിയയില്‍ രോഗബാധിതരുടെ സംഖ്യ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന്, ലോകാരോഗ്യസംഘടന അടയന്തരയോഗം ചേര്‍ന്ന് പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിക്കുകയായിരുന്നു. ആ സമയം ഹോങ്കോങില്‍ 12 വിദ്യാര്‍­ഥി­കള്‍ക്കും പന്നിപ്പനി വൈറസ് ബാ­ധി­ച്ചി­രു­ന്നു.

പന്നികളില്‍ വെച്ച് ജനിതകവ്യതിയാനം സംഭവിച്ച എച്ച്1 എന്‍1 വൈറസ് വകഭേദം, മനുഷ്യരിലേക്ക് പകര്‍ന്നതായി ആദ്യം കണ്ടത് മെക്‌­സിക്കോയില്‍ ഏപ്രില്‍ പകുതിയോടെയാണ്. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആയിരങ്ങളെ പിടികൂടിയ രോഗം നിലവില്‍ 74 രാജ്യങ്ങളിലായി 27,737 പേരെ ബാധിച്ചിട്ടുണ്ട്. 147 പേര്‍ രോഗബാധയാല്‍ മരിച്ചു.

പന്നിപ്പനിക്കു കാരണമായ വൈറസ്, പക്ഷിപ്പനിക്കു കാരണമായ വൈറസ്, മനുഷ്യനില്‍ സാധാരണയായി കാണുന്ന ഇന്‍ഫളുവന്‍സാ വൈറസ് എന്നിവ കൂടിച്ചേര്‍ന്നാണ് എച്ച് 1 എന്‍ 1 വൈറസുകള്‍ രൂപമെടുത്ത­തെ­ന്നാ­ണ് ശാ­സ്­ത്ര­ലോകം കരു­തുന്നത്.
പ­തി­വി­ല്‍ ക­വി­ഞ്ഞ ഉ­ത്­ക­ണ്ഠയും പ­രി­ഭ്രാ­ന്തി­യു­മാ­ണ് ഡോ­ക്ടര്‍­മാ­രെ പ­ങ്ക് വെക്കു­ന്നത്. രോ­ഗ­ത്തി­ന്റെ അ­പ­ക­ടാ­വ­സ്ഥ വ്യ­ക്ത­മാ­ക്കു­ന്ന­താ­ണിത്. സാധാരണ ഗതിയില്‍ ഏതു രോഗത്തേയും ഭയപ്പെടരുതെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം. എ­ന്നാല്‍ പ­ന്നിപ്പ­നി കാ­ര്യ­ത്തില്‍ ഇ­തല്ല സ്ഥിതി.

പ­ന്നിപ്പനി മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കു പടരുന്ന­താ­ണ് അ­പ­ക­ട­കര­മാ സ്ഥിതി. വായു, വെള്ളം തുടങ്ങിയവ വഴി പകരാനുള്ള സാധ്യതയുണ്ട്. ശ്വാസകോശത്തെയാണു പ്രധാനമായും രോഗം ബാധിക്കുക. ശ്വാസതടസ്സം മൂലമുള്ള മരണത്തിലേക്കാണു രോഗം നയിക്കു­ക.

രോ­ഗ­ത്തി­നെ­തിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങളി­ല്ലെ­ന്ന­താ­ണ് ഇ­പ്പോഴ­ത്തെ അവസ്ഥ ഇന്‍ഫളുവന്‍സ വാക്‌സിനുകള്‍ ഫലപ്രദമാണെന്നു പൂര്‍ണമായും പറയാന്‍ കഴിയില്ല. എച്ച് എന്‍ വിഭാഗത്തില്‍ പെട്ട വൈറസുകള്‍ പരത്തുന്ന ഇന്‍ഫ്‌ളുവന്‍സകള്‍ക്കു പ്രതിരോധ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, എച്ച് 1 എന്‍ 1 വൈറസ് ആദ്യമായാണു കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ, ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ലഭ്യമല്ല.

സാധാരണയായി പനി വരുമ്പോള്‍ ഉണ്ടാവുന്ന ലക്ഷണങ്ങളെല്ലാം പന്നിപനിയുടേയും രോഗലക്ഷണങ്ങളാണ്. തലവേദന, ചുമ, കഫക്കെട്ട്, പനി, ശരീര വേദന, ക്ഷീണം എന്നിവയെല്ലാം ലക്ഷണങ്ങളാണ്. വെറും ജലദോഷമായാല്‍ പോലും നിസാരമായി ത­ള്ള­രു­തെ­ന്ന് സാ­രം.

വ്യക്തി ശുചിത്വം പാലിക്കുകയെന്നതാണു ഏതു രോഗവും അകറ്റി നിര്‍ത്താനുള്ള പോംവഴി. പന്നിപനിയുടെ കാര്യത്തിലും ഇതു തന്നെയാണ് ആദ്യം ചെയ്യേണ്ടത്. കൈ കാലുകള്‍ നന്നായി വൃത്തിയായി സൂക്ഷിക്കുക. കൈ കഴുകകയെന്നു പറയുമ്പോള്‍, വെറുതെ വെള്ളമുപയോഗിച്ചു കഴുകുന്നതില്‍ കാര്യമില്ല. കൈമുട്ടു മുതല്‍ താഴേക്കു സോപ്പുപയോഗിച്ചു വൃത്തിയാക്കണം. വിരലുകള്‍ക്കിടയിലും ഉള്ളം കൈയും നന്നായി വൃത്തിയാക്കണം. ദീര്‍ഘമായ ശ്വാസോച്ഛാസ രീതികള്‍ അവലംബിക്കണം. വായു കൂടുതല്‍ അകത്തേക്കെടുത്തു പുറത്തേക്കു വിടുന്ന ശ്വാസോച്ഛാസ രീതികള്‍ ശ്വാസകോശത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാ­ക്കും.

പ്രതി­രോധം


എച്ച്1 എന്‍1 പനിക്കുളള വാക്‌സിന്‍ രാജ്യത്ത് വികസിപ്പിക്കാനുളള നടപടികള്‍ അന്തിമഘ­ട്ട­ത്തി­ലാണ്. പുണെയിലെ സെറം ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലാ­ണ് ഇ­തി­ന്റെ പ­രീ­ക്ഷ­ണ­ങ്ങള്‍ ന­ട­ക്കു­ന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമു­ള­ള­താണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. ഹൈദരാബാദിലെ ഭാരത് ബൈയോടെക് , ഡല്‍ഹിയിലെ പനാസിയ ബയോടെക് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. നാഷണല്‍ കണ്‍ട്രോള്‍ ലാബിന്റെ പരിശോധനക്ക് ശേഷ­മേ വാ­ക്‌­സിന്‍ പുറ­ത്ത് വിടു. അടുത്തവര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.
വാക്‌സിന്‍ ഒന്നോ രണ്ടോ ഡോസ് ഉപയോഗിച്ചാല്‍ രോഗപ്രതിരോധം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃഗങ്ങളില്‍ പരീക്ഷിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയശേഷമാകും ഇത് സംബന്ധിച്ച് കൂടുതല്‍ കൃത്യത ഉണ്ടാകുകയുളളുവെന്നും സെറം ഇന്‍സിറ്റിറ്റിയൂട്ട് അധികൃതര്‍ വെളിപ്പെടു­ത്തി.

Advertisement