Categories

മദ്യവില്‍പനയില്‍ ഇക്കുറിയും റെക്കോര്‍ഡ് വര്‍ദ്ധവ്

liതിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് ഇക്കുറിയും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നതായി ബിവറേജ് കോര്‍പ്പറേഷന്റെ കണക്കുകള്‍. ഇന്നെലെ മാത്രം ബിവറേജസ് കോര്‍പ്പറേഷന്റെ 330 വില്‍പ്പനശാലകള്‍ വഴി 34.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണത്തലേന്ന് 22.62 കോടിയുടെ മദ്യമായിരുന്നു വിറ്റിരുന്നത്.മുന്‍ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ധനയാണ് വില്‍പനയില്‍ രേഖപ്പെടുത്തിയത്.ഒന്നാം തീയതിയായതിനാല്‍ ഇന്ന് ബിവറേജസ് കോര്‍പറേഷന്റെ വിതരണ കേന്ദ്രങ്ങള്‍ അവധിയായതാണ് ഇന്നലെ റെക്കോഡ് വില്‍പനക്ക് കാരണമായത്.

ഇന്നലെ മാത്രം 22 ലക്ഷം രൂപയുടെ വില്പനയാണ് ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പന ശാലയിന്‍ നടന്നത്.ഇവിടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍്പന നടന്നിരിക്കുന്നത്. 20.37 ലക്ഷവുമായി കരുനാഗപ്പളളിയാണ് രണ്ടാം സ്ഥാനത്ത്. ഓണത്തോട് അടുത്തുളള ആറു ദിവസങ്ങളില്‍ 132 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. മുന്‍വര്‍ഷം ഇത് 110 കോടിയായിരുന്നു. 20 ശതമാനമാണ് വര്‍ധന. ആഗസ്റ്റിലെ മദ്യ വില്‍പ്പനയില്‍ 31 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡും ബാര്‍ഹോട്ടലുകളും വഴി വില്‍പന നടത്തിയ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

Comments are closed.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച