Administrator
Administrator
മഞ്ഞ്: യു പിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Administrator
Saturday 16th January 2010 10:14am

ലക്‌നൗ: കനത്ത മഞ്ഞില്‍ ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാളിന്ദി എക്‌സ്പ്രസും ശ്രാംശക്തി എക്‌സപ്രസുമാണ് കൂട്ടിയിടിച്ചത്.

രാവിലെ 8.15 ഓടെയായിരുന്നു അപകടം. ശ്രാംശക്തിയുടെ അവസാനഭാഗത്തെ രണ്ട് കോച്ചുകള്‍ പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞയാഴ്ച കനത്ത മഞ്ഞില്‍ മൂന്നിടങ്ങളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചിരുന്നു.

Advertisement