Categories

മജിസ്‌ട്രേറ്റിന്റെ എ ടി എം കാര്‍ഡടക്കം 46,000 രൂപ പോക്കറ്റടിച്ചു

കോഴിക്കോട്: കണ്‍സ്യൂമര്‍ ഫോറം മജിസ്‌ട്രേറ്റ് ജി യദുനന്ദന്റെ പോക്കറ്റടിച്ച് വിരുതന്‍ എ ടി എം അടക്കം 46,000 രൂപയും കവര്‍ന്നതായി പരാതി. തിങ്കളാഴ്ച്ച പുതിയ ബസ്റ്റാന്‍ഡിനു സമീപം വെച്ചാണ് യദുനന്ദന്റെ പേ്‌ഴ്‌സ് പോക്കറ്റടിച്ചത്.

പേഴ്‌സിലുണ്ടായിരുന്ന ഏഴായിരം രൂപ കവര്‍ന്നശേഷം എ ടി എം ഉപയോഗിച്ച് പണം പിന്‍വലിക്കുകയായിരുന്നു. എ ടി എം ഉപയോഗിച്ച് പണംപിന്‍വലിക്കുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. കാര്‍ഡിനു മുകളില്‍ തന്നെ പാസ്‌വേര്‍ഡും എഴുതിവച്ചിരുന്നത് കള്ളന് സഹായകമാവുകയായിരുന്നു. യദുനന്ദനന്‍ കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.