Categories

മ­അ­ദ­നി­യു­ടെ ക­സ്റ്റഡി കാ­ലാവ­ധി ഇ­ന്ന് അ­വ­സാ­നിക്കും

കൊച്ചി: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ പ്ര­തി­യാ­യ പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദുള്‍ നാ­സര്‍ മ­അ­ദ­നി­യു­ടെ പോ­ലീ­സ് ക­സ്­റ്റ­ഡി­യു­ടെ കാ­ലാവ­ധി ഇ­ന്ന് അ­വ­സാ­നി­ക്കും. ഈ സാ­ഹ­ച­ര്യ­ത്തില്‍ മ­അ­ദ­നിയെ ബാം­ഗ്ലൂര്‍ അ­ഡീ­ഷ­ണല്‍ മെ­ട്രോ­പോ­ളി­റ്റന്‍ കോട­തി മു­മ്പാ­കെ ഹാ­ജ­രാ­ക്കാ­നാ­ണ് സാ­ധ്യ­ത. എ­ന്നാല്‍ മ­അ­ദ­നി­ക്ക് ജാമ്യം അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് അ­ഭി­ഭാ­ഷ­കന്‍ ഇ­ന്ന് ഹര­ജി സ­മര്‍­പ്പി­ക്കും.

അ­തേ­സമ­യം ചോ­ദ്യം­ചെ­യ്യല്‍ പൂര്‍­ത്തി­യാ­യി­ട്ടി­ല്ലെന്നും ജാമ്യം അ­നു­വ­ദി­ച്ചാല്‍ കേ­സി­ന്റെ തു­ട­ര­ന്വേ­ഷണ­ത്തെ ബാ­ധി­ക്കു­മെ­ന്നും ചൂ­ണ്ടി­ക്കാ­ട്ടി ബാം­ഗ്ലൂര്‍ പോ­ലീ­സ് കോ­ട­തി­യെ സ­മീ­പി­ക്കാനും നീ­ക്ക­മുണ്ട്. അ­തി­നി­ടെ ചി­ന്ന­സ്വാ­മി സ്റ്റേ­ഡി­യ­ത്തില്‍ ന­ട­ന്ന സ്‌­ഫോ­ട­ന­ത്തില്‍ മ­അ­ദ­നി­ക്ക് പ­ങ്കു­ണ്ടെ­ന്ന ആ­ഭ്യ­ന്ത­ര മന്ത്രി വി എ­സ് ആ­ചാ­ര്യ­യു­ടെ പ്ര­സ്­താ­വ­ന­ക്കെ­തി­രേ സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബി­ദ്‌രി രം­ഗ­ത്തെ­ത്തി­യി­രു­ന്നു.

സ്‌­റ്റേ­ഡി­യം സ്‌­ഫോ­ട­ന­ത്തില്‍ മ­അ­ദ­നി­ക്ക് പ­ങ്കു­ണ്ടെ­ന്ന­തി­ന് ഇ­തു­വക­രെ തെളി­വൊന്നും ല­ഭി­ച്ചി­ട്ടി­ല്ലെ­ന്നാ­യി­രു­ന്നു ബി­ദ്‌രി­യു­ടെ പ്ര­സ്­താ­വ­ന. ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യു­ടെ പ്ര­സ്­താ­വ­ന­യെ­ക്കു­റി­ച്ച് പ്ര­തി­ക­രി­ക്കാന്‍ അ­ദ്ദേ­ഹം ത­യ്യാ­റാ­യില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.