Categories

ഭൂട്ടാനിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം

earthquack-in-bhootan

ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടി അടക്കം വിവിധ ഭാഗങ്ങളിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. ഉച്ചക്ക് രണ്ടരയോടെ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനത്തില്‍ ഭൂട്ടാനില്‍ ഏഴു പേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗുവാഹാട്ടിയിലും പരിസരങ്ങളിലും നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുകിഴക്കുമാറി ഭൂട്ടാനിലാണ്.

ഗുവഹാട്ടിയില്‍ ഭൂചനലം 20 സെക്കന്റ് നീണ്ടു നിന്നു. ബംഗാളിലെ കോല്‍ക്കത്ത, മാല്‍ഡ, സിലിഗുരി തുടങ്ങിയ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 45 ദിവസത്തിനിടെ അസമിലുണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനമാണിത്.

ഗുവഹാട്ടിയില്‍ നിന്ന് 125 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായുള്ള ഭൂട്ടാനിലെ മോംഗറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലും ഇന്ന് ചെറിയതോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ചലനം വൈകിട്ട് 3.15 നാണ് അനുഭവപ്പെട്ടത്. ജൂലൈ 17 നും ഹിമാചല്‍ പ്രദേശില്‍ ഭൂചലനമനുഭവപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ