ന്യൂദല്‍ഹി : മുല്ലപ്പെരിയാറില്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന ഡാം സാധ്യമാണെന്ന് റൂര്‍ക്കി ഐ.ഐ.ടി എര്‍ത്ത് ക്വയ്ക്ക് എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഡി.കെ പോള്‍. ആധുനിക സാങ്കേതികവിദ്യ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പഠനങ്ങള്‍ തുടരണം. സുരക്ഷ സംബന്ധിച്ച തന്റെ പഠനങ്ങള്‍ സ്വതന്ത്രമാണെന്നും പഠനം നടത്തിയപ്പോള്‍ പരിഗണിച്ചത് പരമാവധി ഭൂകമ്പസാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Malayalam news

Kerala news in english