എഡിറ്റര്‍
എഡിറ്റര്‍
ഭീകരാക്രമണ മുന്നറിയിപ്പ്; ദല്‍ഹി കനത്ത സുരക്ഷയില്‍
എഡിറ്റര്‍
Tuesday 13th November 2012 12:12pm

ന്യൂദല്‍ഹി: ദല്‍ഹി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ നവംബര്‍ 14 ന് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യ്ക്കും ദല്‍ഹി പോലീസിനും ലഭിച്ച മുന്നറിയിപ്പിനെ
തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

Ads By Google

സൗദി അറേബ്യയില്‍ നിന്നുളള ഒരാളാണ് ഭീകരാക്രമണ പദ്ധതി സംബന്ധിച്ച വിവരം ദല്‍ഹി പോലീസിലെ ഒരു ഉന്നതനെ അറിയിച്ചത്. നവംബര്‍ ഒന്നിനായിരുന്നു സന്ദേശം ലഭിച്ചത്.

ദല്‍ഹി മെട്രോയിലും പ്രഗതി മൈതാനില്‍ നടക്കുന്ന അന്താരാഷ്ട്ര വാണിജ്യ മേളയിലും ഭീകരര്‍ ആക്രമണം നടത്തിയേക്കാമെന്നാണ് റോയ്ക്കും ദല്‍ഹി പോലീസിനും ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.

തുടര്‍ന്ന് ദല്‍ഹി പോലീസിലേയും റോയിലേയും അംഗങ്ങള്‍ സൗദിയിലെ റിയാദിലെത്തി സന്ദേശം നല്‍കിയ ആളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

2008 ല്‍ ന്യൂദല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച റിയാസ് ഭട്കലാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ പോലീസ് സാന്നിധ്യം വര്‍ധിപ്പിച്ചു. പ്രധാന സ്ഥലങ്ങളില്‍ മെറ്റല്‍ ഡിക്ടറ്ററുകളും സി.സി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംശയകരമായ രീതിയില്‍ ആരെ കണ്ടാലും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് ലഭിച്ച നിര്‍ദേശം.

Advertisement