Categories

ദേശീയ ഹര്‍ത്താല്‍ പൂര്‍ണ്ണം, ഇന്ത്യ നിശ്ചലം

bharath bandh aprile 27 ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളും ബിജെപിയും  ആഹ്വാനം ചെയ്ത ഭാരത ബന്ദിനു സമാപിച്ചു. കേരളത്തില്‍ ബന്ദ് നിരോധിച്ചതിനാല്‍ ഹര്ത്താലായാണ്  ആചരിച്ചത്. കേരളത്തില്‍  കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര-കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള് അടഞ്ഞുകിടന്നു.  വാഹനങ്ങള്‍ അപൂര്‍വമായേ നിരത്തില്‍ ഇറങ്ങിയുള്ളൂ. കെ എസ് ആര്‍  സി ബസ്‌സുകള്‍ സര്‍വീസ് നടത്തിയില്ല.

ഇടതു മുന്നണിയും ബി ജെ പിയും വെവ്വേറെയാണ് പണിമുടക്ക് ആഹ്വാനംചെയ്തിരിക്കുന്നത്. ഇടതു മുന്നണി ഹര്‍ത്താര്‍ ആഹ്വാനം ചെയ്തപ്പോള്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ബന്ദ് ആഹ്വാനം ചെയ്തിരിന്നത്.

വിവിധ  സംസ്ഥാനങ്ങളിലെ  പ്രാദേശിക കക്ഷികള്‍  ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 13 പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.പാല്‍, പത്രം, ആസ്​പത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍  രണ്ടാമത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷം കേരള നിയമസഭയില് നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ഹര്‍ത്താലുകള്‍ നടത്തിയതില്‍ കുറ്റബോധമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ‍ നിയമസഭയില് വ്യക്തമാക്കി‍‍.  തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. പൊതുജനത്തെ പൊറുതിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ഹര്‍ത്താലിലൂടെ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന വില ഉയര്‍ത്തിയ ജൂണ്‍ 26നു  കേരളത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

സമാനമായ ഹര്‍ത്താല്‍ നേരത്തേ നടത്തിയതിനാല്‍ ഇക്കുറി ഹര്‍ത്താലിനില്ലെന്ന് കമ്മ്യൂണിസ്റ്റുകാരനായ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതേസമയം, എണ്ണവില വര്‍ദ്ധന പിന്‍വലിക്കില്ലെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയും പെട്രോളിയം മന്ത്രി മുരളി ദേവ്‌റയും ആവര്‍ത്തിച്ചു വ്യക്തമാക്കി. എണ്ണവില വര്‍ദ്ധനയെ ന്യായീകരിച്ചുകൊണ്ട് പെട്രോളിയം മന്ത്രാലയം പത്രമാധ്യമങ്ങളില്‍ പരസ്യവും നല്കിയിട്ടുണ്ട്.

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.

  • ബന്ദിന്  ആഹ്വാനെ ചെയ്ത അരുണ്‍ ജറ്റ്ലിയെ ലക്നൌ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് മുക്താര്‍ അബ്ബാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്നൌവില്‍ ഹര്‍ത്താല്‍ അനുകൂലികളെ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തു.
  • ഡെല്‍ഹി കരോള്‍ ബാഗ് മെട്രോ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു.
  • പത്തനംതിട്ട ജില്ലയിലെ അടൂരില്‍ തുറന്നു പ്രവര്‍ത്തിച്ച ksfe ശാഖ അടപ്പിക്കാനെത്തിയത് സംഘര്‍ഷത്തിനിടയായി. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
  • ആഗ്രയില് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.
  • കൊല്‍ക്കത്തയിലെ രാജ് ഭവിനിലേക്ക് suci നടത്തിയ പ്രകടനത്തില്‍ പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.