Categories

ഭരണ തന്ത്രജ്ഞന്‍; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്

ysr-rwഹൈദരാബാദ്: ഭരണതന്ത്രജ്ഞനും ജനകീയ നേതാവും പ്രതിസന്ധികളെ കരുത്തോടെ നേരിടാന്‍ തന്റെടമുള്ള നേതാവുമായിരുന്നു അന്തരിച്ച വൈ എസ് രാജശേഖരറെഡ്ഡി. അടുത്തിടെ നടന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോള്‍ പിന്നില്‍ വൈ.എസ്.ആറിന്റെ കരങ്ങളുണ്ടായിരുന്നു.

കടപ്പ ജില്ലയിലെ പ്രമുഖ നേതാവായിരുന്ന രാജ റെഡ്ഡിയുടെയും ജയമ്മയുടെയും മകനായി 1949 ജൂണ്‍ എട്ടിനാണ് ജനനം. യെദുഗിരി സന്തിതി രാജശേഖര റെഡ്ഡിയെന്നാണ് മുഴുവന്‍ പേര്. വൈദ്യശാസ്ത്ര ബിരുദധാരിയായ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കിക്കൊണ്ടാണ് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. വിദ്യാര്‍ഥിയായിരിക്കുമ്പോഴേ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായി. കണ്ണുവച്ച വൈ.എസ്. ആര്‍. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായിരുന്നു.

1978ല്‍ പുലിവെന്തുലയില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി. പിന്നീടു കടപ്പ ലോക്‌സഭാ സീറ്റില്‍ നിന്നും പുലിവെന്തുലയില്‍നിന്നും നാലുതവണ വീതം മാറിമാറി ജയിച്ചു. കഡപ്പ കടുവ എന്ന് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടും, ബഹുമാനത്തോടും വിശേഷിപ്പിച്ചു. പിന്നീട് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായി. 1983ല്‍ 34-ാം വയസ്സില്‍ രാജശേഖര റെഡ്ഡഡിയെ ആന്ധ്രാപ്രദേശ് പി.സി.സി പ്രസിഡന്റായി ഇന്ദിരാഗാന്ധി നിയമിച്ചു. രണ്ടു കൊല്ലം ആ പദവിയില്‍ തുടര്‍ന്നു. പിന്നീട് 199-2000 കാലയളവിലും ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. സത്യം കംപ്യൂട്ടേഴ്‌സ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാജശേഖര റെഡ്ഡിയുടെ മകന്റെ പേരില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും വൈ.എസ്.ആറിന്റെ മികച്ച പ്രതിച്ഛായ കോണ്‍ഗ്രസിനെ രക്ഷിച്ചു. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ശാപമായിരുന്ന ഉള്‍പ്പാര്‍ട്ടികലഹം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ക്രിസ്തുമത വിശ്വാസികളായ വൈ.എസ്.ആറിന്റെ കുടുംബം ഞായറാഴ്ച ആരാധന മുടക്കാറില്ല. മരണത്തിന്റെ വക്കില്‍ നിന്ന് രാജശേഖര റെഡ്ഡിയെ ഒരു എലി രക്ഷപ്പെടുത്തിയ സംഭവവും വാര്‍ത്തയായിരുന്നു. അദ്ദേഹത്തെ വധിക്കാന്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച കുഴിബോംബിന്റെ വയറുകള്‍ എലി കരണ്ടു നശിപ്പിച്ചതിനാല്‍ പൊട്ടാതിരിക്കുകയായിരുന്നു.

വിജയലക്ഷ്മിയാണ് ഭാര്യ. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയിട്ടുള്ള വൈ.എസ്.ജഗന്‍മോഹന്‍ റെ്ഡ്ഡി മകനും, ശര്‍മ്മിള മകളുമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.