ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. ജൂലൈ 31 ന് അവസാനിച്ച ആഴ്ച്ചയില്‍ 11.40 ലേക്കാണ് പണപ്പെരുപ്പം കുതിച്ചുകയറിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം പണപ്പെരുപ്പം 9.53 ശതമാനമായിരുന്നു.

ഗോതമ്പ്, അരി, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വിലയിലാണ് കുതിപ്പുണ്ടായിരിക്കുന്നത്. പച്ചക്കറി, പഴം, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ധാന്യങ്ങളുടെ വിലയില്‍ 20 ശതമാനത്തിന്റേ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അരി, ഗോതമ്പ് എന്നിവയുടെ വിലയില്‍ യഥാക്രമം 6.8, 7.9 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 09 ഡിസംബര്‍ വരെ രണ്ടക്കത്തില്‍ കുതിച്ചിരുന്ന ഭക്ഷ്യപണപ്പെരുപ്പം കഴിഞ്ഞ ജൂലായിലാണ് കുറഞ്ഞത്.