ലണ്ടന്‍ : ബ്രിട്ടീഷ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനെ കോടതി ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചു. ജഗ്ദീപ് ചഹന്‍ എന്നയാള്‍ക്കെതിരെ ഇസ്ലെ വര്‍ത്ത ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ഏപ്രിലില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.

അക്‌സബ്രിഡ്ജ് റോഡില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രതി ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ നിലവിള കേട്ട ഒരാള്‍ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് ചഹാലിനെ കയ്യോടെ പിടികൂടുകയായിരുന്നു.