മുംബെ ചേരിപ്രദേശത്തെ ദാരിദ്ര്യവും ക്രൂരതകളും രേഖപ്പെടുത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് ഡോക്യുമെന്ററിക്കെതിരെ ഇന്ത്യ പരാതിയുയര്‍ത്തി. ഇന്ത്യയുടെ തലസ്ഥാന നഗരത്തെക്കുറിച്ച് ആഗോള തലത്തില്‍ ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യയുടെ ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്ന് പറഞ്ഞാണ് പറഞ്ഞാണ് പരാതി.
slumming it എന്ന രണ്ടു വാല്യങ്ങളുളള ഡോക്യുമെന്ററിയിലാണ് മുംബെ ചേരികളിലെ മാലിന്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളെക്കുറിച്ച് പ്രക്ഷേപണം ചെയ്തത്. മുംബെ ആര്‍കിടെക്ടറല്‍ ചരിത്രത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യനാണ് പെര്‍മിററ് കൊടുത്തതെന്നാണ് ലണ്ടന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്.