ബല്‍ഗ്രേഡ്: ബോസ്‌നിയന്‍ യുദ്ധക്കാലത്ത് ബോസ്‌നിയന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സെര്‍ബിയ മാപ്പ് പറഞ്ഞു. 1995 ല്‍ നടന്ന സ്രെബ്രെനിക്ക കൂട്ടക്കൊലയെ അപലപിച്ചുകൊണ്ടും മാപ്പുപറഞ്ഞുകൊണ്ടുമുള്ള പ്രമേയമാണ് സെര്‍ബിയന്‍ പാര്‍ലമെന്റ് പാസാക്കിയത്.

കൂട്ടക്കൊല ഒഴിവാക്കാന്‍ സെര്‍ബിയക്ക് പല വഴികളുമുണ്ടായിരുന്നുവെന്ന്് പ്രമേയം പറയുന്നു.

1995 ജൂലൈയില്‍ ബോസ്‌നിയന്‍ യുദ്ധ സമയത്ത് സെര്‍ബ് സൈന്യം സ്രെബ്രെനിക്കയിലെ 8000 ത്തോളം ബോസ്‌നിയന്‍ മുസ്‌ലീംങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവമാണ് സ്രെബ്രെനിക്ക കൂട്ടക്കൊല.

250 അംഗ പാര്‍ലിമെന്റില്‍ 127 അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പ് സമയത്ത് 173 പേരാണ് ഹാജരായിരുന്നത്.