എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് താരങ്ങളുടെ ആദായനികുതിയില്‍ റെക്കോഡിട്ട് സല്‍മാന്‍ ഖാന്‍
എഡിറ്റര്‍
Sunday 23rd September 2012 12:48pm

ബോളിവുഡിലെ ഏറ്റവും വലിയ പണക്കാരന്‍ ആരാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം ആദായനികുതി നല്‍കിയ താരമെന്ന റെക്കോഡ് സല്‍മാന്‍ ഖാനാണ്‌

എട്ട് കോടി രൂപയാണ് സല്‍മാന്‍ ഈ വര്‍ഷം ആദായ നികുതിയായി അടച്ചത്. കൂടുതല്‍ ആദായനികുതി നല്‍കിയ താരങ്ങളില്‍ രണ്ടാമത് അക്ഷയ് കുമാറാണ്. ഏഴര കോടി രൂപ. കഴിഞ്ഞ വര്‍ഷം അദ്ദേഹം അഞ്ച് കോടി രൂപയായിരുന്നു ആദായനികുതിയായി നല്‍കിയിരുന്നത്.

Ads By Google

കഴിഞ്ഞ വര്‍ഷം സല്‍മാന്‍ഖാന്‍ നല്‍കിയതും അഞ്ച് കോടി രൂപയുടെ ആദായനികുതിയാണ്. അതേസമയം ബോളിവുഡിലെ കിങ് ഖാനായ ഷാരൂഖ് ഈ വര്‍ഷം നല്‍കിയത് അഞ്ച് കോടി രൂപയാണ്.

അമീര്‍ഖാന്‍ നല്‍കിയ ആദായനികുതി 3.25 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം 4.50 കോടി രൂപയാണ് ആദായനികുതിയായി നല്‍കിയിരുന്നത്.

കോന്‍ ബനേഗാ ക്രോര്‍പതിയുമായി വീണ്ടും സജീവമായ അമിതാഭ് ബച്ചന്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് കോടി രൂപ ആദായിനികുതിയായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹം 1.70 കോടി രൂപയാണ് ആദായനികുതിയായി നല്‍കിയിരുന്നത്.

ബോളിവുഡ് നടിമാരില്‍ ഏറ്റവും കൂടുതല്‍ ആദായനികുതി നല്‍കിയത് ഐശ്വര്യാറായി ബച്ചനാണ്. മൂന്ന് കോടി. കഴിഞ്ഞ വര്‍ഷം ഐശ്വര്യാറായി 1.70 കോടി രൂപയാണ് ആദായനികുതിയായി നല്‍കിയിരുന്നത്. കത്രീനാ കൈഫ് 2.60 കോടി രൂപയും കരീനാ കപൂര്‍ 2.20 കോടി രൂപയും ആദായനികുതിയായി നല്‍കി.

Advertisement