ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ നിര്‍മാണത്തിലിരുന്ന ആറു നില കെട്ടിടം തകര്‍ന്നു വീണു. രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 40 ഓളം പേര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. മരണം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ല. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തെഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകന്നതായാണ് റിപ്പോര്‍ട്ട്.

ഗാന്ധിനഗര്‍ സെക്കന്റ് ക്രോസിലാണ് അപകടമുണ്ടായത്. താഴത്തെ മൂന്ന് നിലകള്‍ ഭൂമിക്കടിയിലേക്കു താഴ്ന്നതായാണ് റിപ്പോര്‍ട്ട്. ഈ സമയം 40ഓളം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നു. ആന്ധപ്രദേശ ്ഗുല്‍ബര്‍ പ്രദേശത്തുള്ളവരാണ് കൂടുിതല്‍ തൊഴിലാളികളും. കുടുംബത്തോടൊപ്പം താഴത്തെ നിലയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘം ബെല്ലാരിയില്‍ എത്തിയിട്ടുണ്ട്. പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.