ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഡോ.ബിനായക് സെന്നിന്റെ ജാമ്യഹരജി സുപ്രീംകോടതി മാര്‍ച്ച് 11ന് പരിഗണിക്കും. ജാമ്യഹരജി നിരാകരിച്ച ഛത്തീസ്ഗഡ് വിധിക്കെതിരേയാണ് സെന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വ്യക്തമായ തെളിവുകളില്ലാതെയാണ് തനിക്ക് ശിക്ഷവിധിച്ചതെന്ന് ബിനായക് സെന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ശിശുരോഗവിദഗ്ധനും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് വൈസ്പ്രസിഡന്റുമായ ബിനായക് സെന്നിനെ മാവോയിസ്റ്റുകളെ സഹായിച്ചു എന്ന കുറ്റത്തിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.

മാവോയിസ്റ്റ് നേതാവ് നാരായണ്‍ സന്യാലിനും വ്യവസായി പീയുഷ് ഗുഹയ്ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്ന കേസിലാണ് സെന്നിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.