Categories

ബി.ജെ.പിയില്‍ ഇടപെടാനില്ല : ആര്‍.എസ്.എസ്

mohan-baghavath-rwന്യൂഡല്‍ഹി: ബി.ജെ.പിയുടെ ദൈനംദിനകാര്യങ്ങളില്‍ ആര്‍.എസ്.എസ് ഇടപെടാനില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭഗവത്.ഏത് കാര്യത്തിലാണ് തങ്ങള്‍ ഇടപെടേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ബി ജെ പിയാണ്.അവര്‍ക്ക് ഉപദേശം വേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് നല്‍കാറുണ്ടെ.വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നതാണ് <ആര്‍.എസ്.എസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്വന്തിന്റെ കാര്യത്തില്‍ ബി ജെ പി ഉന്നതനേതൃത്വമാണ് തീരുമാനമെടുത്തത്.ഇക്കാര്യത്തില്‍ ആര്‍ എസ് എസിന് വ്യക്തമായ നിലപാടുണ്ട്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒന്നിച്ചു പോകാനാവില്ലെന്ന നിലപാടെടുത്തയാളാണ് മുഹമ്മദ് അലി ജിന്ന. വിഭജനത്തില്‍ ജിന്നക്ക് നേരിട്ട് പങ്കുണ്ട്. ചരിത്രം വ്യക്തമാക്കുന്നതിന് അക്കാദമിക അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ഭഗവത് പറഞ്ഞു. പട്ടേലിനെയും നെഹ്‌റുവിനെയും ആര്‍എസ്എസ് ആദരപൂര്‍വമാണ് കാണുന്നത്.

ബി.ജെ.പിയില്‍ ഉയര്‍ന്നു വന്ന കാണ്ടഹാര്‍ അടക്കമുള്ള വിഷയങ്ങളില്‍ ആര്‍.എസ്.എസ് ഇടപെടില്ല. ബി.ജെ.പിയിലെ പ്രതിസന്ധി ആര്‍.എസ്എസിനെ ബാധിക്കില്ല. – ഭഗവത് പറഞ്ഞു. ആര്‍.എസ്.എസില്‍ പോലും 50-60 പ്രായപരിധിയിലുള്ളവര്‍ നേതൃത്വം നല്‍കണമെന്നതാണ് ആഗ്രഹം. ഹിന്ദുത്വം ശക്തിപ്പെടുത്തുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. മുസ്‌ലിങ്ങളില്‍ ആര്‍.എസ്.എസിനോടുള്ള നിലപാടില്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ആര്‍.എസ്.എസ് എതിരല്ലെന്നും ഭഗവത് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.