Administrator
Administrator
ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശെഖാവത്ത്
Administrator
Friday 11th September 2009 8:24am

bhairon-singh-shekhawat

ന്യൂഡല്‍ഹി: ജിന്നയെക്കുറിച്ച് പുസ്തകമെഴുതിയതിനു പാര്‍ട്ടി പുറത്താക്കിയ ജസ്വന്ത് സിങിന് പിന്തുണയുമായി ബി.ജെ.പി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഭൈറോണ്‍ സിങ് ശെഖാവത്ത്്.
‘ജസ്വന്തിനോട് സ്വീകരിച്ച രീതി മോശമായിപ്പോയി. ജസ്വന്തിന്റെ പുസ്തകം വായിക്കുന്ന ഒരാള്‍ക്ക് അതു പുകഴ്ത്തപ്പെടേണ്ടതാണെന്നേ തോന്നൂ’- ജസ്വന്തുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ശെഖാവത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പാര്‍ട്ടിയുടെ ഗുണ നിലവാരത്തില്‍ തകര്‍ച്ചയുണ്ടായിട്ടുണ്ട്. അച്ചടക്കരാഹിത്യം വര്‍ധിച്ചു. ജസ്വന്ത് പാര്‍ട്ടിയോടൊപ്പമുണ്ടാവണമെന്നാണു ജനങ്ങളുടെ താല്‍പ്പര്യം. ഇക്കാര്യത്തില്‍ താന്‍ ജനങ്ങളോടൊപ്പമാണെന്നും ശെഖാവത്ത് അറിയിച്ചു. 1966 മുതല്‍ ശെഖാവത്തിനെ തനിക്കറിയാമെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാനാണു താന്‍ വന്നതെന്നും ജസ്വന്ത് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം പാര്‍ട്ടിയില്‍ രൂപപ്പെട്ട ചേരിതിരിവില്‍ ശെഖാവത്ത് അതൃപ്തി രേഖപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ പ്രധാനമന്ത്രിയാവാന്‍ അഡ്വാനിയേക്കാള്‍ യോഗ്യന്‍ താനാണെന്ന ശെഖാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

Advertisement